Showing posts with label വോട്ട്. Show all posts
Showing posts with label വോട്ട്. Show all posts

Friday, October 9, 2015

തീരുമാനം

വരുന്ന പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ തിരഞ്ഞെടുപ്പ് നമ്മുടെ മുന്നിൽ ഒരു വലിയ പ്രതിസന്ധിയായാണ് എനിക്ക് അനുഭവപ്പെടുന്നത്.

ജനാതിപത്യ വ്യവസ്ഥയിൽ തിരഞ്ഞെടുപ്പ് പ്രക്രിയ ഒരനിവാര്യമായ കാര്യമായിരിക്കെത്തന്നെ അതിന്റെ നിരർത്ഥകത എന്നെ അലോസരപ്പെടുത്തുന്നു.

ജനപക്ഷ മുന്നേറ്റങ്ങൾക്ക് മുഖം തിരിഞ്ഞു നിൽക്കുന്ന മുഖം മാറിയ ഇടതുപക്ഷവും, അഴിമതിയും, ജാതി-മത- പ്രാദേശിക - ലൈംഗിക പ്രസരങ്ങളിൽ കലങ്ങിമറിയുന്ന ഐക്യ (എന്ത് ഐക്യം!) മുന്നണിയും, ഒരു ജനതയുടെ മുകളിൽ ഫാസിസത്തിലൂടെ അടിച്ചേൽപ്പിക്കേണ്ട മീമാംസയാണ് രാഷ്ട്രീയം എന്ന് വിശ്വസിക്കുന്ന കാവി ഭാരതീയനും വോട്ട് കുത്തുന്ന കഴുതയ്ക്ക് മുന്നിൽ പ്രദർശിപ്പിക്കുന്ന മുഖങ്ങൾക്ക് ഒരേ ഛായ ആണ്.

ഒരു നല്ല നാളെ വാഗ്ദാനം ചെയ്യുന്ന പുഞ്ചിരി.
ഒരു മാറ്റം ഒരിക്കലുമില്ലെന്ന തിരിച്ചറിവിലേക്കുള്ള ഉണരലാണ് എന്റെ ഇപ്പോഴത്തെ പ്രഭാതങ്ങൾ

Thursday, July 4, 2013

വോട്ട്

കഴുതകൾ മനസ്സിലാക്കേണ്ടത്...

1. എറണാകുളത്തെ എം. എൽ. എ യ്ക്ക് മറ്റു മണ്ടലങ്ങളിലേയും കാര്യങ്ങൾ നോക്കാനുണ്ട്.

2. ഷാഫി ചേട്ടനറിയുന്ന ഭാഷകൾ സരിതചേച്ചിക്കറിയില്ല. അതു കൊണ്ടു തന്നെ ഇവർക്ക് നേരിട്ട് ആശയവിനിമയം സാധ്യമല്ല.

3. എർണ്ണാകുളത്തുള്ള ഫോണിലേക്ക് എർണ്ണാകുളത്തു നിന്നു മാത്രമേ വിളിക്കാൻ പറ്റൂ.

4. ആരെങ്കിലും നിങ്ങളെ പണം വാങ്ങി പറ്റിച്ചിട്ടുണ്ടെങ്കിൽ മന്ത്രി അടൂർ പ്രകാശിനെ കാണുക. പോലീസ് കേസാക്കാതെ പുള്ളി പ്രശ്നം സോൾവ് ചെയ്ത് തരും...

വെറുതെ തലയാട്ടുന്നതോ അതോ വല്ലതും കഴുതകൾക്ക് മനസ്സിലാവുന്നുണ്ടോ...