Showing posts with label കണ്ണുകൾ. Show all posts
Showing posts with label കണ്ണുകൾ. Show all posts

Sunday, June 23, 2013

കണ്ണുകൾ

പതുക്കെ ഏതു നിമിഷവും ക്യാമറിയിൽ പതിയുന്ന ജീവിയായി കേരളത്തിലെ  മലയാളിയും (വിദേശി മലയാളിയല്ല) മാറികൊണ്ടിരിക്കുകയാണ്. സുഹൃത്തിന്റെ മൊബൈൽ ക്യാംസ്, കടകളിലെ തെ. പ്രി. ക്യാംസ്, നഗരങ്ങളിലെ ട്രാഫിക്ക് ക്യാംസ്, സരിതമാരുടെ പെട്ടന്ന് അപ്രത്യക്ഷമാവുന്ന ഒളി ക്യാംസ്, റെ. സ്റ്റേ. കളിലേയും എ. പോ. കളിലേയും, ആരാധനാലയങ്ങളിലേയും സെക്യൂറിറ്റി ക്യാംസ്, പതിനഞ്ചോളം ന്യൂസ് ചാൽ ക്യാംസ്, റിയാലിറ്റി ഷോ പറഞ്ഞും പിന്നെ ഒളിപ്പിച്ചും വച്ചിരിക്കുന്ന ലൈവ് ക്യാംസ്.......

ഇങ്ങനെ ഒരു ക്യാമറ പരിധിയിൽ നിന്ന് മറ്റൊന്നിലേക്ക് മാറുന്ന നാം നന്നായി അഭിനയിക്കാൻ പഠിച്ചിരിക്കുന്നു....ഇല്ലേ...