Showing posts with label തരാം ന്ന് പറഞ്ഞിട്ട്..... Show all posts
Showing posts with label തരാം ന്ന് പറഞ്ഞിട്ട്..... Show all posts

Thursday, May 21, 2015

തരാം ന്ന് പറഞ്ഞിട്ട്....

ഫോൺ കോളുകൾ...വാട്ട്സപ്പ്...

ഉലകം ചുറ്റും വാലിബനുമായി (കടപ്പാട്: ഏഷ്യാനെറ്റ്, ചിത്രം വിചിത്രം) എന്തൊക്കയായിരുന്നു നേതാവേ....

അങ്ങേയ്ക്ക് കേന്ദ്ര മന്ത്രിസ്ഥാനം ഉറപ്പിച്ച് കാത്തിരുന്ന ഞങ്ങൾക്ക് വകുപ്പേതെന്നതിൽ മാത്രമേ ശങ്കയുണ്ടായിരുന്നുള്ളൂ....

എന്നിട്ട് ഇതിപ്പോ ഒരു മാതിരി... സിനിമ കാണിച്ചു തരാം ന്ന് പറഞ്ഞ് വിളിച്ചു കൊണ്ടു പോയി സിനിമാ പോസ്റ്ററ് കാണിച്ചു തന്ന പോലെ ആയല്ലോ...

അതും ഈ ആരും കേൾക്കാത്ത എൻ. എഫ്. ഡി.സി....
വല്ല സെൻസർ ബോർഡ് ചെയർമാനുമായിരുന്നെങ്കിൽ മെഗാ സ്റ്റാർ, സൂപ്പർ സ്റ്റാർ, ജനപ്രിയ നായകൻമാരുടെ സിനിമകൾ വെറും ടൈറ്റിലുകളിലൊതുക്കി ബാക്കിയൊക്കെ കത്രിക വെച്ചെങ്കിലും അങ്ങേയ്ക്ക് മലയാളിയെ സഹായിക്കാമായിരുന്നു...