Showing posts with label ചിലന്തി വലകൾ. Show all posts
Showing posts with label ചിലന്തി വലകൾ. Show all posts

Tuesday, May 28, 2013

ചിലന്തി വലകൾ

ചിലന്തി വലകൾ പോലെയാണ് നമ്മുടെ ബന്ധങ്ങൾ...

നാമറിയാതെ നമുക്കു ചുറ്റും അവ പെരുകി കൊണ്ടിരിക്കും..

ദൃശ്യമാവാതെ പലപ്പോഴും നാം അവ പൊട്ടിച്ചു കൊണ്ടിരിക്കും...

ദുർബ്ബലമെങ്കിലും നമ്മെ പിടിച്ചു നിർത്താൻ, നമ്മുടെ ചലനങ്ങളെ സീമപ്പെടുത്താൻ അവ ശ്രമിച്ചു കൊണ്ടിരിക്കും....

ഒരിക്കൽ നശിപ്പിക്കപ്പെട്ടവ കാലത്തിന്റെ മുന്നേറ്റത്തിൽ പുനർനിർമ്മിക്കപ്പെടും....

എന്നാൽ ഇതൊന്നും ചുറ്റുമില്ലാത്തൊരു ജീവിതമോ...

നമ്മുടെ നിസ്സാരതയ്ക്കപ്പുറത്താണത്.