Showing posts with label രമേശ്. Show all posts
Showing posts with label രമേശ്. Show all posts

Monday, May 11, 2015

നല്ല പാഠങ്ങൾ

ഈ മാവോയിസ്റ്റ്കള് ഇത്രയും വെടക്ക് സാധനങ്ങളും രാജ്യ ദ്രോഹികളുമാണെന്ന് ഇന്നത്തെ രമേശ് ഏമാന്റെ മാതൃഭൂമി കുറിപ്പ് വായിച്ചപ്പോഴാ മനസ്സിലായത്...

രാജ്യത്തെ  സാധാരണ ജനങ്ങൾക്കും ആദിവാസികൾക്കും ഒരു ഭീഷണിയായ, രാജ്യ സുരക്ഷയെ ബാധിക്കുന്ന നീറ്റ ജലാറ്റിൻ, കെ. എഫ്. സി ചിക്കൻ എന്നീ തന്ത്രപ്രധാനമായ സ്ഥാപനങ്ങൾ ആക്രമിക്കുയും ചെയ്ത അവർ കൊടും ഭീകരർ തന്നെ  എന്ന്  സാക്ഷരരും നീരീക്ഷകരുമല്ലാത്ത ഞങ്ങളെ പഠിപ്പിച്ചു തന്ന അങ്ങ് മഹാനായ അദ്ധ്യാപകനാണ്
ഏമാനേ....

മദ്യപിച്ച് ജീവിതം തകർക്കുകയും കവിളുകൾ തൂക്കുകയും ചെയ്യരുതെന്ന അങ്ങയുടെ മുൻ പാഠങ്ങളും ഞങ്ങൾ ഓർക്കുന്നു. ഒപ്പം ഇനിയും പുതിയ അറിവുകളുമായി അങ്ങ് ഞങ്ങളെ പ്രബുദ്ധരാക്കണേ എന്ന് പ്രാർത്ഥിക്കുന്നു...