Showing posts with label ഒരു ചാണ്ടി ഭക്തന്റെ ആത്മഗതങ്ങൾ. Show all posts
Showing posts with label ഒരു ചാണ്ടി ഭക്തന്റെ ആത്മഗതങ്ങൾ. Show all posts

Wednesday, June 19, 2013

ഒരു ചാണ്ടി ഭക്തന്റെ ആത്മഗതങ്ങൾ

ഉമ്മൻ ചാണ്ടി എന്തിനു രാജിവെക്കണം...

ഇത്രയും കേരളത്തെ വികസിപ്പിച്ച മുഖ്യമന്ത്രി..... സ്മാർട്ട് സിറ്റി, മെട്രോ-മോണോ,സീ പ്ലെയിൻ....

പിന്നെ ഡൽഹീന്നൊരു ചരക്കിനെ കണ്ടതും, അവളുടെ കാമുകനുമായി ഫോണിൽ കുടുംബ കാര്യങ്ങൾ സംസാരിച്ചതും (പുറത്ത് പറയാൻ പറ്റാത്ത കാര്യങ്ങളാണ്.. ) അവരോട് സോളാർ പാനലുകൾ വിറ്റഴിച്ചോളാൻ പറഞ്ഞതും ഒക്കെ ഒരു കുറ്റമാണോ...?

അഞ്ചു കൊല്ലം ഈ കസേരയിലിരുന്ന് ഇവർക്ക് വികസനങ്ങൾ വാരിക്കൊടുക്കാം എന്ന് ഭരണങ്ങാനം പള്ളീല് നേർച്ചയുള്ളതു വല്ലതും ഇവറ്റകൾക്കറിയാമോ...

രാജി വെച്ചാൽ പിന്നെ ആര് മുഖ്യമന്ത്രി ആവണമെന്നാ ഈ തെണ്ടികൾ പറയുന്നത്. 
മൂന്നേ കാൽ കോടിയിൽ ആർക്കാണ് അതിന് യോഗ്യത....?

(ചാ. ഉ. ന് പ്രായപൂർത്തി ആവട്ടെ...എന്നിട്ടാലോചിക്കാം രാജി.)

വെറുതെ രാവിലെ കുന്തോം തുറന്ന് വെച്ച് പോസ്റ്റാൻ തുടങ്ങും....കണ്ണിക്കണ്ട സൈറ്റുകളിലെല്ലാം...

വെറ്തെയല്ല സ്മാർട്ട് സിറ്റി വൈകുന്നത്...മുഖ്യമന്ത്രീനെ ബഹുമാനമില്ലാത്ത അലവലാതികള്....


"ഹലോ... ആരാ ...രിതേച്ചിയോ...ദെങ്ങനെ..അതിനുള്ളില് റേഞ്ചുണ്ടോ...ഓ അതൊക്കെ ഓക്കെയാണ്...അതു പിന്നെ പ്രത്യേകം പറയണോ..."