Monday, June 24, 2013

ചർച്ച

മാ: "എന്റെ മോനേ നീയൊന്നു ക്ഷമി....ഇന്നു വൈകുന്നേരത്തോടെ കലിതുള്ളുന്ന കിളവന്റെ ഒരുഗ്രൻ സീഡി റിലീസ് ചെയ്യാൻ പിള്ളേരോട് പറഞ്ഞിട്ടുണ്ട്."

ര. ചെ. : "അതൊന്നും പറഞ്ഞിട്ട് കാര്യമില്ല. കുഞ്ഞൂഞ്ഞിനോട് മുന്നിലുള്ള പേപ്പറില് രാജികത്ത് എഴുതാൻ പറ. ബാക്കി മൂന്നു കൊല്ലം കൂടെ തിന്ന് മുടിക്കണോ വേണ്ടയോ..."

കു. കു. : "മാണിസാറേ... ഈ സിഡിയിറക്കൽ മത്സരം പെട്ടന്ന് നിർത്തണം ന്നാ ഞ്ഞമ്മള് പറയുന്നത്....ങ്ങ്ക്കറിയാലോ...ഞമ്മളഭിനയിച്ച ഒര്പാടെണ്ണം റിലീസാവാണ്ട് കെടക്ക്ന്നുണ്ട്..."

ഉ.ചാ. : "ബ്ബ ബ ബ്ബ...ഇനിയിപ്പൊ എന്റെ സീഡിയിറങ്ങിയാലും ശരി...രാജി വെക്കുന്ന പ്രശ്നമില്ല..."

No comments:

Post a Comment