Saturday, December 3, 2016

മേരെ പ്യാരേ ദേശ് വാസിയോം....

ഡിമോണട്ടൈസേഷൻ - കള്ളപ്പണം - കള്ളനോട്ട് - രണ്ടായിരം - ഇരുപത്തിനാലായിരം - പേ ടീയെം -ഡിസംബർ മുപ്പത് - ഡീ ഗോൾ ഡൈസേഷൻ - ബിനാമി രജിസ്ട്രേഷൻ -മേരെ പ്യാരേ ദേശ് വാസിയോം......

ഒട്ടേറെ കൺഫ്യൂഷനിലാണ് ഈ പോസ്റ്റ് എഴുതുന്നുന്നത്. നവംബർ എട്ടിന് പ്രധാനമന്ത്രിയുടെ ചരിത്ര പ്രസംഗം കേട്ടപ്പോൾ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾക്കൊപ്പം ( Sajeesh Kv Anirudhan Andru) മണിക്കൂറുകളോളം ഇത്തരം ധീരമായെടുത്ത, ഒരു നല്ല തീരുമാനത്തിന്റെ എല്ലാ വശങ്ങളും ഞങ്ങളുടെ പരിമിതമായ ഇക്കണോമിക്സിൽ (ഇക്കണോമിക്സ് ഗ്രാജ്വേറ്റ് ആയ Jasmine Sanyal ൽ ഒതുങ്ങുന്നു എന്റെ ധനതത്ത്വശാസ്ത്രം.) ചർച്ച ചെയ്തു.

അന്ന് രാവേറെ ചെന്ന്, കൈക്കൂലിയില്ലാത്ത ഒരു സുന്ദര രാജ്യം സ്വപ്നം കണ്ടുറങ്ങി.

പിന്നീടുന്നുവരെയുള്ള ദിവസങ്ങളിൽ കാഴ്ച്ചകളായിരുന്നു. പോസ്റ്റിന്റെ ആദ്യം വരയിട്ടെഴുതിയ കാര്യങ്ങളുടെ - പലതും മുമ്പ് കേട്ടറിഞ്ഞവ. ചിലത് ആദ്യമായി കേൾക്കുന്നവ.

ഈ തീരുമാനത്തിൽ, ഒരു നാടക നടന്റെ ചാരുതയോടെ പ്രസംഗ വേദികളിൽ പ്രത്യക്ഷപ്പെടുന്ന, 'നരേന്ദ്ര ദാമോദർദാസ് മോദി' എന്ന രാജ്യത്തിന്റെ പ്രധാനമന്ത്രിയെ, അനുകൂലിക്കുന്നവരുടേയും എതിർക്കുന്നവരുടേയും വാദപ്രതിവാദങ്ങൾ കൊണ്ട് സമൂഹ- മുഖ്യധാരാ മാദ്ധ്യമങ്ങൾ മലീമസമാവുന്നതും കഴിഞ്ഞ ആഴ്ച്ചകളിൽ നാം കണ്ടു.

പണം എന്ന് നാം വിളിക്കുന്ന സോളിഡ് കറൺസിക്ക് നമ്മുടെ ജീവിതത്തിൽ ഇത്രയും സ്വാധീനമുണ്ട് എന്ന തിരിച്ചറിവും നമുക്കുണ്ടായത് ഇപ്പോഴാണ്.

ഒരു നല്ല കാര്യത്തിന് വേണ്ടി ഞാൻ സഹിക്കുന്ന ത്യാഗമാണിതെന്ന് സ്വയം വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ചാപ്പ കുത്താൻ തീരുമാനമുണ്ടെന്ന വാർത്ത വരുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജനാതിപത്യ പ്രക്രിയയിൽ ഭാഗമാവുമ്പോൾ മാത്രം അഭിമാനത്തോടെ ഉയർത്തിക്കാട്ടാറുള്ള വിരലിലെ മഷി അങ്ങനെ നമ്മുടെ സത്യസന്ധതയുടെ അളവുകോലായി മാറുന്നതും നാം കണ്ടു.

അപ്പോഴാണ് വൻ കിട്ടാകടങ്ങൾ എഴുതിതള്ളുന്നതും, അനുവാദമില്ലാതെ പ്രധാനമന്ത്രിയുടെ പടം പരസ്യത്തിൽ ഉപയോഗിച്ചതിന് ₹ 500 പിഴയീടാക്കുന്നതും നാം കാണുന്നത്.

രാജ്യ സ്നേഹവും ദേശീയതയും മനസ്സിൽ തേന്നേണ്ടതല്ല മറിച്ച് ചിഹ്നങ്ങളിലൂടെ പ്രകടിപ്പിക്കേണ്ടതാണെന്നും നാം അപ്പോഴാണ് മനസ്സിലാക്കുന്നത്.

താഴെയുള്ള ചിത്രത്തിലുള്ളത് ചാപ്പകളാണ്. ആളും തരവും നോക്കി ഓരോരുത്തർക്കുള്ളത് സമയമാവുമ്പോൾ ദേശീയതയുടെ കാവലാളുകൾ കുത്തി തരുന്നതായിരിക്കും. -

പിന്നെ അത് പ്രദർശിപ്പിച്ചായിരിക്കും എപ്പോഴും നടക്കേണ്ടത് എന്ന് അവരപ്പോൾ ആജ്ഞാപിക്കും.

'ജനഗണമന അതി നായക ജയ ഹേ
ഭാരത ഭാഗ്യ വിദാതാ
പഞ്ചാബ് സിന്ധ് ഗുജ്റാത്ത് മറാഠാ
ദ്രാവിഡ് ഉത്കല് ബംഗാ
വിന്ധ്യ ഹിമാചല് യമുനാ ഗംഗാ
ഉച്ഛല ജലധി തരംഗ
തവ ശുഭ നാമേ ജാഗേ
തവ ശുഭ ആശിസ മാഗേ
ഗാഹേ തവ് ജയ ഗാഥാ
ജനഗണ മംഗള് ദായക ജയ ഹേ
ഭാരത ഭാഗ്യ വിദാതാ
ജയ ഹേ ... ജയ ഹേ ... ജയ ഹേ
ജയ് ജയ് ജയ് ജയ് ഹേ'

Tuesday, September 13, 2016

അവതാര സന്ദേഹം

തീർന്നോ.... അധ്യാപികേ - ....?
ഇത്രേയുള്ളോ അതോ ഇനിയും വരാനുണ്ടോ...?

വല്ല ജയന്തി - സമാധികൾ ...

അല്ല ടീച്ചറേ - സത്യത്തിൽ നമ്മൾ ഒരു വർഷം കടന്നു പോവുന്നതല്ലേ ജന്മദിനം അഥവാ ജയന്തിയായി ആഘോഷിക്കുന്നത്.

രണ്ട് അയനങ്ങൾ ചേരുന്ന ഒരു സമസ്ത വർഷം ( 360 ദിവസം) ഒരു ദേവ അഹോരാത്രമാണെന്നിരിക്കെ (അഹോരാത്രം = ദിവസം) 360 ദേവ അഹോരാത്രങ്ങൾ അതായത് 360 x 360 മാനവ ദിവസങ്ങൾ കൂടുമ്പോഴല്ലേ ഒരു ദേവ ജയന്തി ആഘോഷിക്കേണ്ടത്.?

129600 ദിവസങ്ങൾ കൂടുമ്പോൾ നമുക്ക് ഓണാഘോഷ കമ്മറ്റികൾ കൂടിയാൽ മതിയെന്നാണോ ടീച്ചർ പറഞ്ഞു വരുന്നത് ..

ഇനി വാമനൻ ഒരു ദേവനല്ലാന്നുണ്ടോ?

സന്ദേഹിയുടെ പഴമനസ്സിലെ ഓരോ സംശയങ്ങളാണേ

Thursday, September 8, 2016

വിധി

യുവർ ഓണർ.

തള്ളിയിട്ടതിന് തെളിവില്ല. - അത് ഞായം.

തെളിവില്ലാതെ തള്ളിയിട്ട് കൊന്നതിന് വധശിക്ഷ കൊടുക്കാൻ പറ്റുമോ..?

പറ്റണം സർ-

അവിടെയാണ് തുലാസിന്റെ വിജയം....

അല്ലാതെ ബബ്ബബ... അല്ല.

Monday, October 26, 2015

പത്ര ധർമ്മം....?

മറ്റ് പത്രങ്ങളൊന്നും കണ്ടില്ല. മാതൃഭൂമി ഇന്ന് അര പേജാണ് ഛോട്ടാ രാജൻ എന്ന ഒരു വെറും ഗുണ്ടയുടെ ഗുണ ഗണങ്ങൾ വർണ്ണിക്കാനും ബാല്യം ഓർക്കാനും വേണ്ടി ചിലവഴിച്ചിരിക്കുന്നത്.
കണ്ടപ്പോൾ സത്യത്തിൽ വിഷമം തോന്നി. വിവേചനബുദ്ധി തൊട്ടു തീണ്ടാത്തവരാണോ ഇതിന്റെ എഡിറ്റോറിയൽ ബോർഡിൽ നിറഞ്ഞിരിക്കുന്നത്. എന്തിനാണ് ഈ ജീവിതത്തിൽ നിയമലംഘനങ്ങൾ മാത്രം നടത്തിയ ഈ ക്രിമിനലിനെ ഇങ്ങനെ ഗ്ലോറി ഫൈ ചെയ്യുന്നത്. അതിലൂടെ എന്ത് പത്ര ധർമ്മമാണ് മാതൃഭൂമി നിറവേറ്റുന്നത് ...?

കഷ്ടം തന്നെ _

Tuesday, October 13, 2015

വിവരക്കേടിന്റെ വഴി

എന്റെ നടേശൻ ഗുരുക്കളേ, മരണത്തിൽ പങ്കുണ്ടെന്നു തെളിഞ്ഞാൽ സർക്കാർ ചെലവിൽ മുണ്ഡനം ആവാലോ. പിന്നെ കാശിക്ക് വിടണോ, ഡെൽഹിക്കു വിടണോന്നൊക്കെ കോടതി തീരുമാനിച്ചോളും...

Friday, October 9, 2015

തീരുമാനം

വരുന്ന പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ തിരഞ്ഞെടുപ്പ് നമ്മുടെ മുന്നിൽ ഒരു വലിയ പ്രതിസന്ധിയായാണ് എനിക്ക് അനുഭവപ്പെടുന്നത്.

ജനാതിപത്യ വ്യവസ്ഥയിൽ തിരഞ്ഞെടുപ്പ് പ്രക്രിയ ഒരനിവാര്യമായ കാര്യമായിരിക്കെത്തന്നെ അതിന്റെ നിരർത്ഥകത എന്നെ അലോസരപ്പെടുത്തുന്നു.

ജനപക്ഷ മുന്നേറ്റങ്ങൾക്ക് മുഖം തിരിഞ്ഞു നിൽക്കുന്ന മുഖം മാറിയ ഇടതുപക്ഷവും, അഴിമതിയും, ജാതി-മത- പ്രാദേശിക - ലൈംഗിക പ്രസരങ്ങളിൽ കലങ്ങിമറിയുന്ന ഐക്യ (എന്ത് ഐക്യം!) മുന്നണിയും, ഒരു ജനതയുടെ മുകളിൽ ഫാസിസത്തിലൂടെ അടിച്ചേൽപ്പിക്കേണ്ട മീമാംസയാണ് രാഷ്ട്രീയം എന്ന് വിശ്വസിക്കുന്ന കാവി ഭാരതീയനും വോട്ട് കുത്തുന്ന കഴുതയ്ക്ക് മുന്നിൽ പ്രദർശിപ്പിക്കുന്ന മുഖങ്ങൾക്ക് ഒരേ ഛായ ആണ്.

ഒരു നല്ല നാളെ വാഗ്ദാനം ചെയ്യുന്ന പുഞ്ചിരി.
ഒരു മാറ്റം ഒരിക്കലുമില്ലെന്ന തിരിച്ചറിവിലേക്കുള്ള ഉണരലാണ് എന്റെ ഇപ്പോഴത്തെ പ്രഭാതങ്ങൾ

Thursday, October 8, 2015

എന്റെ മതം

അഫ്ഗാനിസ്ഥാനിൽ രോഗികളെ ബോംബിട്ടു കൊല്ലുന്ന മുതലാളിത്തം. സിറിയയിൽ ഭീകരതയെ തകർക്കുന്ന സോഷ്യലിസം, നമ്മുടെ നാട്ടിൽ എന്തു തിന്നണം എന്ത് തിന്നരുത് എന്ന് ശഠിക്കുന്ന ഫാസിസം

ഇതിനെല്ലാം ഇടയിൽ എനിക്കൊരു  മതമേ യൂള്ളൂ.
അതിജീവനത്തിന്റെ മതം.

Sunday, September 13, 2015

ഞാനും ഉണ്ടേ

ഞാനും ഉണർന്നു. മുന്നാറിലെ സമരത്തിന് കിടക്കട്ടെ എന്റെ വകയും ഒരു പിന്തുണ

Thursday, July 30, 2015

മാമ പണി

ഈ മനുഷ്യനും ഞാനും തമ്മിൽ ഒരു ബന്ധവുമില്ല...ഇതു വരെ നേരിട്ട് കണ്ടിട്ടില്ല..

പക്ഷെ ഇന്ന് മാതൃഭൂമി ന്യൂസ് ചാനലിലെ അത്താഴ ചർച്ച കണ്ടപ്പോൾ...
യാക്കൂബ് മേമന് വധ ശിക്ഷ കൊടുത്തതിലെ ശരി തെറ്റുകൾ ചികയുന്നതിനിടയിൽ ഇയാളുടെ ഊഊജ്വല പ്രകടനം കണ്ടപ്പോൾ വിഷമവും കഷ്ടവും തോന്നി...

പണ്ട് മേമനെ 94ൽ 'നിങ്ങൾ' അറസ്റ്റ് ചെയ്തപ്പോൾ എന്ന് ബിജെപി ക്കാരനോട് ഇയാൾ പറയുമ്പോൾ തോന്നുന്നത്....

"എന്റെ വേണുവേട്ടാ. ...ഇതിലും നല്ലത് മാവൂർ റോഡിൽ കുന്നുമൽ ശാന്ത യ്ക്ക് കസ്റ്റമേർസിനെ പിടിച്ചു കൊടുക്കുന്നതാണ്" എന്ന് പറയാനാണ്

Tuesday, July 28, 2015

ഔദാര്യം

നന്നായി...അന്നെങ്കിലും സേവിക്കാം എന്ന് തോന്നിയല്ലോ...


Tuesday, June 30, 2015

ഒരു ഫോട്ടോയെടുത്തോ...


ഞങ്ങളുടെ ഒരു ഫോട്ടോ എട്ത്ത് വെക്വോ....ഫ്രെയിം ചെയ്ത് വെക്കാലോ...

ഇനി എന്നാ ഇലക്ഷൻ... അന്നും ശബരി മോന് കുത്താനാ...

Monday, June 29, 2015

മണ്ടൻ പരീക്ഷയുണ്ടോ...

എനിക്ക് റിസൽറ്റ് അറിയേണ്ടോ...
ഞാൻ തോറ്റ് പോവുമേ...


Tuesday, June 16, 2015

കറുക്കുന്ന കാവി

എന്നാലും ഇത് കൊലച്ചതിയായി പോയി.... ഇന്നത്തെ ചർച്ചക്ക് രമേശ് എം. ടി യെ വിടേണ്ടായിരുന്നു കാവിക്കൊടിക്കാരേ....

എപ്പോഴും ന്യായം മാത്രം സംസാരിക്കുന്ന രമേശ് നരേന്ദ്ര മോദിക്കു പകരം ലളിത് മോദിക്കു വേണ്ടി വക്കാലത്ത് പറയാൻ കഷ്ടപ്പെടുന്നതു കണ്ടപ്പോൾ സത്യത്തിൽ വിഷമം തോന്നി...

മോദി (ലളിത് ആണ് ട്ടോ....) കുറ്റം തെളിഞ്ഞിട്ടില്ലാത്ത ഒരു suspect       മാത്രമാണത്രെ....അത് കൊണ്ടാണത്രെ ഈ മാനുഷിക പരിഗണന...


ചെന്നിത്തല സാറിന്റെ പോലീസ് തലങ്ങും വിലങ്ങും തെളിവെടുപ്പിനു കൊണ്ടു നടക്കുന്ന രൂപേഷും ഷൈനയുമൊന്നും ആ മാനുഷിക പരിഗണന അർഹിക്കുന്നില്ലേ...രമേശേട്ടാ...

Sunday, June 14, 2015

അമ്മായിക്കളി

ഈ 'കടയാടി' മോനെ കാവിപ്പട സഹായിക്കില്ല എന്ന് കരുതുന്ന എത്ര ശശിമാരുണ്ട് ഈ ഭൂമിമലയാളത്തിൽ....

ഇവൻ ലളിത് 'മോദി' യല്ലേ....?!!


Tuesday, June 9, 2015

ഒന്ന് ലൈൻ മാറ്റി പിടിച്ചാലോ...

കെ. ബാബുവിനെതിരെ ബാർ കോഴ കേസിൽ ധ്രുത പരിശോധനയിൽ തെളിവില്ലത്രെ.....
ഇനി ഒരു മന്ദ പരിശോധന ആയാലോ....?