Friday, June 28, 2013

വിഭജന ചിന്തകൾ

“രാമേട്ടാ....ങ്ങ്അള് രണ്ട് ചായേട്ക്കീൻ...ഒന്ന് വിത്തൌട്ട്...ഒരു പയംപൊരീം...ഡാ സെയ്താലീ അനക്കെന്താ കടി ബേണ്ടേ...ന്ന്ആ രാമേട്ടാ ഓനൊരു ഉന്നക്കായ് കൊട്ത്താ...
നി മ്മള് വയ്യോട്ടില്ലാന്നാ കുഞ്ഞാലി സായിവ് പറഞ്ഞേക്ക്ണത്...മല്പ്പൊറത്തെ കണ്ടം മുറിച്ചിട്ടേ ഇനി കുടീലേക്ക്ള്ളൂ..”

“അല്ല കോയാ...ങ്ങള് ദെന്ത് കണ്ട്ട്ടാണ് കണ്ടം മുറിക്കണംന്ന് പറേണത്....ദെന്താ പത്തിരിയാണ്! പപ്പാതി മുറിച്ചീം കണ്ട് രണ്ട് വസ്സീലിടാൻ....?”

“ന്തേ...? അങ്ങനെ മുറിക്ക്ണേല് യ്യ് എന്താ ഒരു കൊയപ്പം കണ്ടത്...? നേരെ നട്ക്കനെ ബെച്ച് ഒരൊറ്റ ബര. അപ്പർത്ത്ള്ളത് അപ്പർത്ത് ഇപ്പർത്ത്ള്ളത് ഇപ്പർത്ത്...”

“ങ്ങ്അക്ക് അത്കൊണ്ടെന്താണ് കൊണംന്ന് പറയീൻ...?”

“കൊണോ...! അന്ക്കൊന്നും നിച്ചീല്ലാത്തൊണ്ടാണ് ഇയ്യീ പറേണത്...മ്മളെ എത്ര ആള്വോക്ക് ജോലി കിട്ടൂംന്നറിയോ...പ്പത്തന്നെ മ്മളെ സുബൈദാന്റെ പുയ്യ്യാപ്ല ബീരാന് ജോലി പറഞ്ഞ് വെച്ചിക്ക്ണ് കുഞ്ഞാലി സായിവ്...അയിന് പുത്യേ ജില്ലന്നെ ബര്ണം...”

“ആര്, പള്ളീലും കേറാതെ കഞ്ചാവ് ബീഡീം വലിച്ച് നടക്ക്ണ ലൊട്ട ബീരാനോ...?ഓനിപ്പോ പണിയൊന്നൂല്ലേ...”

“ഓൻ തിരൂര് ഗുഡ്ശെഡ്ഡ്ന്ന് അരിചാക്കെറക്കും...ബാക്കി സമയത്ത് കുഞ്ഞാലി സായിവിന്റെ കൂടെയാ...ഈ തോക്ക് പിടിച്ച് കൂടെ നടക്കൂലേ...അദന്നെ...പച്ചെ പൈശയൊക്കെ കിട്ട്ന്നത് കൊറവാ....”

“പുത്യേ ജില്ല വന്നാല് ഓനെന്ത് പണി കൊട്ക്കാനാണ്...മയ പെയ്തപ്പെങ്കിലും നനയാണ്ട്ക്കാൻ ഓന് ഇസ്ക്കൂളി്ല് കേറി നിന്നിക്ക്ണാ....!!”

“അദൊന്നും പ്രശ്നേല്ലാന്നാ സായിവ് പറഞേക്കണത്. ഓന്ക്ക് ഓന്റെ ഒപ്പ് ഇടാൻ മാത്രം അറ്ഞ്ഞാ മതിയത്രെ...അതോനെ സുബൈദ പടിപ്പ്ക്ക്ണ്ണ്ട്...സമയാവുമ്പോ ഡെല്ലീന്ന് അഹമ്മ്ദ്ക്ക ബിളിച്ച് പറഞ്ഞോളും...ഓൻ പുതിയ ജില്ലേലെ ആദ്യത്തെ പാസ്പോർട്ടാപ്പീസറായിരിക്കും...”

“അള്ളാന്റെ റബ്ബേ...അ ജ്ജില്ലേനെ കാത്തോളണേ...അല്ലാങ്ങളീ യൂനിവേസിറ്റീം എയർപോർട്ടും എന്ത് ചെയ്യാനാ നിരീച്ചേക്ക്ണത്...? അദ് രണ്ടെണ്ണമാണല്ലോ മ്മളെ പേരിലല്ലെങ്കിലും ആകെ മ്മക്ക്ള്ള മൊതല്...”

“അതൊക്കെ പപ്പാതി.... ‘യൂനിവേർസ്’ ഓല്ക്കും ‘സിറ്റി’ ഞമ്മക്കും........ ‘എയർ’ ഓല്ക്കും ‘പോർട്ട്’ ഞമ്മക്കും...”

“അപ്പോ ങ്ങള് പാലകാട്ട്ന്ന് തൃത്താലേം കൂട്ടിപിടിക്കാൻ നോക്ക്ന്നുണ്ട്ന്ന് കേട്ടല്ലോ...അദൊക്കെ നടക്ക്ന്ന കാര്യാണോ...?”

“ന്താ നടക്കാണ്ട്...അനക്കറിയില്ലേ പാണക്കാട്ടും പാലായിലും തീര്മാനിക്ക്ന്ന കാര്യങ്ങളാ ബ്ടെ മുയ്മനും നടക്ക്ന്നതെന്ന്...!!? പച്ചെ ഇച്ചേലിക്കിനി അധികകാലമ്ണ്ടാവില്ലാന്ന് മനസ്സിലായിരിക്ക്ണ്...അതോണ്ടല്ലേ നോമ്പിന് മുമ്പേ ജില്ല വേണംന്ന് മ്മള് പറേണത്...തൃത്താല മാത്രല്ല...തൃശ്ശൂര്ന്ന് ചാവക്കാടും കൂടെ വലിച്ചിടണം...ഒര് വയ്ക്ക് പോണതല്ലേ കെടക്കെട്ടേന്ന്...”

“അതിനിങ്ങള് ബിവരറിയും...തൃത്താല നായമ്മാരെ പോലെയാ തൃശ്ശൂരെ നസ്രാണികള്....?? അത് കിട്ടാനിത്തിരി വിയർക്കും....അദൊക്കെ പോട്ടെ...ങ്ളെ പുത്യേ ജില്ലക്കെന്താ പേര്ട്ന്നേ...”


“മലന്റട്ത്ത്ള്ളത് ‘മലപ്പൊറം’...കടല്ന്റട്ത്ത്ള്ളത് ‘കടപ്പൊറം’...

(കൊണ്ടോട്ടി രാമേട്ടന്റെ ചായക്കടയിൽ കേട്ടത്..)

No comments:

Post a Comment