Sunday, June 23, 2013

സെക്കുലർ ചിന്തകൾ

ഇത്രേം വലിയ ഒരു മുന്നണിയിൽ നിന്ന് ഈ ചെണ്ട തന്നെ കൊട്ടിയതെന്താന്നാണ് എനിക്ക് മനസ്സിലാവാത്തത്..

കുറച്ച് കാലമായി കാരണോരുടെ ഈ സ്വഭാവം കാണാൻ തുടങ്ങീട്ട്....

വയനാട്ടിലെ ആ കാപ്പികച്ചോടക്കാരൻ, അങ്ങട്ടേലെ രമണിയുമായി നേരമ്പോക്കു തുടങ്ങിയന്നു തുടങ്ങിയതാ കാർണോരുടെ ഈ മൂ... വേണ്ട അത് അൺ പാർലിമെന്ററി ആവും മുരടൻ സ്വഭാവം.

രമണി സുന്ദരിയാണെങ്കിലും മതേതര ലേബലില്ലല്ലോ എന്ന ഒറ്റ കാരണത്തിലാണ് അന്ന് കാപ്പികച്ചോടത്തിനു കൂട്ടുനിൽക്കാതിരുന്നത്... അതൊരു വല്യ തെറ്റായിപ്പോയീന്ന് ഇപ്പോൾ തോന്നുന്നു...

വിപ്ലവ സോഷ്യലിസ്റ്റുകൾക്കും ബാക്കി ഇളം ചുവപ്പ് സഖാക്കൾക്കും ഇലയിട്ട് പന്തിയിൽ സദ്യ..

ഞമ്മക്ക് രണ്ടാം കെട്ടിലെ ചിരുതയ്ക്ക് ജാരനിലുണ്ടായ മുത്തൂന് കൊടുക്ക്ന്ന പോലെ മുറ്റത്ത് കുഴി കുത്തി ചേമ്പിലയിട്ട് കഞ്ഞി...

ഇപ്പോ കണ്ടില്ലേ...ഉമ്മനെ രാജി വെപ്പിക്കാൻ ഇരയിട്ടതും, വായില് വെരല്ട്ട് നോക്കിയാല് കടിക്കാത്ത പാവം ജോസ് സാറിനെ...

ഒരു സംശയോം വേണ്ട...തരുണീമണിയെ ടിവി ക്യാമറയ്ക്കു മുന്നിലെത്തിച്ചത് കുലം കുത്തികളെ പടിയടച്ചു പിണ്ഡം വെക്കുന്ന കുലപതി തന്നെ. ഒളിക്യാമറുടെ സംവിധായകനും കാരണോരാവാൻ മതി.

നെയ്യപ്പം തിന്നാൽ രണ്ടാണോ കാര്യം...

കണ്ടില്ലേ ഇങ്ങനെയാണ് തറവാടികൾ...ആരോപണം വന്നാൽ എം എല്ലേയായാൽ പോലും രാജിവെക്കണം... പോയന്റ്.

പോയതാർക്ക്...

എണ്ണിച്ചുട്ടപ്പം പോലെ രണ്ടെണ്ണം കയ്യിൽ പിടിച്ച നടക്കുന്ന രണ്ടാം കെട്ടിന്റെ ജാര സന്തതിയ്ക്ക്...

ഈ മുടീം മീശേം നരച്ച അച്ചായനിത് ചെയ്തെന്ന് പച്ചവെള്ളം കുടിക്കുന്ന ആരെങ്കിലും വിശ്വസിക്കുമോ....അല്ലേങ്കില് വേറെ എത്ര നല്ല ചെറുപ്പക്കാര്ണ്ട് മുന്നണിയിൽ...വീഡിയോ കലക്ഷൻസ് ഉള്ളത്...

ബൈ ദ ബൈ ഇതത്ര ക്ലിയറ് പോരാന്നാ സുക്കൂറ് പറഞ്ഞത്...വല്ല ന്യൂസ് ചാനലും വെച്ചൊന്ന് കാണാന്ന് വിചാരിച്ചാല് ഒട്ക്കത്തെ ഈ റിയാലിറ്റി ഷോകള് കഴിഞ്ഞിട്ടല്ലേ റിമോട്ട് കണികാണാൻ കിട്ടൂ...

ഹലോ സുക്കൂറെ....യൂ റ്റ്യൂബോ...ഞ്ഞി ചെലക്കണ്ടേ...ബിഎസ്സെന്നലിന്റെ സ്പീഡ് ഇനി്ക്കറിഞ്ഞൂടേ..മര്യാദക്ക് ഇങ്ങോട്ടേക്ക് വന്ന് ബ്ലൂട്ടൂത്തിക്കോ....ശരിക്കും കാണിക്ക്ന്നുണ്ടോ...ബേം വാ...

No comments:

Post a Comment