Saturday, June 22, 2013

കമ്മ്യൂണിസ്റ്റ് മാനസാന്തരം






കുത്തക മുതലാളിത്തമാണെങ്കിലും ഡോളറ് ഒരു വീക്ക്നെസ്സ് തന്നെ....പ്രത്യയ ശാസ്ര്തം കാലഹരണപ്പെട്ട സ്ഥിതിക്ക് സഖാക്കൾക്ക് ഒരു സ്കോപ്പുണ്ട്...പ്രത്യേകിച്ചും ടാർജറ്റ് മാവോയിസമായ സ്ഥിതിക്ക് മുൻപരിചയവും കാണിക്കാമല്ലോ...

വായിച്ചത്...


അമേരിക്കയില്* നിന്നുള്ള പ്രമുഖ ബിസിനസ് വാരികയായ ബ്ലൂംസ്ബര്*ഗ് ബിസിനസ് വീക്കിന്റെ കവര്* സ്റ്റോറിയിലാണ് മലയാളികളെ ഞെട്ടിപ്പിക്കുന്ന ഈ ജോലി ഒഴിവ് റിപ്പോര്*ട്ടു ചെയ്തിരിക്കുന്നത്. അമേരിക്കന്* ചാരസംഘടനയായ സി.ഐ.എയെക്കുറിച്ചും അവര്*ക്കുവേണ്ടി പ്രവര്*ത്തിക്കുന്ന ബൂസ് അലന്*് പോലുള്ള സ്ഥാപനങ്ങളെക്കുറിച്ചുമാണ് ഈ ലേഖനത്തില്* പറയുന്നത്.
ചാരപ്പണിക്ക് ആവശ്യമായ സഹായങ്ങള്* നല്*കി തങ്ങളുടെ സാമ്പത്തികാടിത്തറ വികസിപ്പിച്ച ബൂസ് അലന്റെ കഥയാണ് ലേഖനത്തില്* വിവരിച്ചിരിക്കുന്നത്. സി.ഐ.എയുടെ ചാരപ്പണി ജോലികള്* ഏല്*പ്പിക്കുന്ന സ്ഥാപനങ്ങളില്* പ്രമുഖരാണ് ബൂസ് അലന്*. ആളുകളെ തെരഞ്ഞെടുക്കുന്നതുമുതല്* വിജയകരമായി ലക്ഷ്യം കാണുന്നതുവരെയുള്ള ചുമതല ബൂസ് അലന്* പോലുള്ള സ്വകാര്യ സ്ഥാപനങ്ങള്*ക്കാണ്. ചാരപ്പണി സി.ഐ.എക്ക് വേണ്ടിയാണെങ്കിലും അവര്*ക്ക് നേരിട്ട് യാതൊരു പങ്കും ഉണ്ടാവില്ല.

അമേരിക്കന്* രഹസ്യങ്ങള്* സി.ഐ.എക്കുവേണ്ടി ചോര്*ത്തിയ എഡ്വേര്*ഡ് സ്*നോഡന്* ഒരിക്കലും സി.ഐ.എയുടെ സ്ഥിരം ചാരനായിരുന്നില്ലെന്നും ലേഖനം വെളിപ്പെടുത്തുന്നുണ്ട്. സ്*നോഡന്* വാര്*ത്തകളുടെ പശ്ചാത്തലത്തിലാണ് ലേഖനം തയ്യാറാക്കിരിക്കുന്നതും. ഹൈസ്*ക്കൂള്* പഠനം പോലും പൂര്*ത്തിയാക്കാത്ത എഡ്വേര്*ഡ് സ്*നോഡന്റെ കമ്പ്യൂട്ടര്* ഹാക്കിംഗ് കഴിവുകള്* ഉപയോഗപ്പെടുത്തുകയായിരുന്നു സി.ഐ.എ ചെയ്തതെന്നും ലേഖനത്തിലുണ്ട്.

സി.ഐ.എ ചാരനാവാന്* പുതിയ മൂന്ന് മേഖലകളില്* തൊഴിലവസരങ്ങളുണ്ടെന്ന് പറയുന്നിടത്താണ് മലയാളികളെ ഞെട്ടിപ്പിക്കുന്ന തൊഴിലവസരത്തെക്കുറിച്ചുള്ള പരാമര്*ശം ഉള്ളത്. ജൂണ്* മധ്യത്തോടെയാണ് ഈ തൊഴിലിലേക്കായി സി.ഐ.എ ആളെ തേടി തുടങ്ങിയതെന്ന് ലേഖനം പറയുന്നു. തെക്കേ ഇന്ത്യന്* സംസ്ഥാനമായ കേരളത്തിലെ ഭാഷയായ മലയാളത്തില്* വിദഗ്ധരായിരിക്കുക എന്നതാണ് ജോലിക്ക് ആവശ്യമായ പ്രാഥമിക യോഗ്യത. കേരളത്തില്* വളര്*ന്നു വരുന്ന മാവോയിസ്റ്റ് സാന്നിധ്യമാണ് സി.ഐ.എയെ ഇവിടേക്ക് ആകര്*ഷിച്ചതെന്നും ലേഖനത്തിലുണ്ട്.

ഉദ്യോഗാര്*ഥികളുടെ പരിചയസമ്പത്തിന്റേയും കഴിവിന്റേയും അടിസ്ഥാനത്തില്* 1.8 ലക്ഷം മുതല്* 2.25 ലക്ഷം ഡോളര്* വരെയാണ് പ്രതിവര്*ഷ ശമ്പളം. അതായത് 1.07 കോടിക്കും 13.36 കോടിക്കും ഇടയില്* ഇത് ഇപ്പോഴത്തെ നിരക്കിനനുസരിച്ചുള്ള ശമ്പളമാണ് രൂപ ഇടിഞ്ഞാല്* ശമ്പളം ഇനിയും കൂടും. ഈ ഒഴിവിലേക്ക് ആളെ എടുത്തോ എന്ന് ബ്ലൂംസ് ബര്*ഗ് ബിസിനസ് വീക്കിന്റെ കവര്* സ്*റ്റോറിയില്* പറയുന്നില്ല. മലയാളത്തിലുള്ള ഈ വാര്*ത്ത മുഴുവന്* വായിക്കാന്* കഴിഞ്ഞ നിങ്ങളില്* ആര്*ക്കും ഈ ജോലിക്കായി ശ്രമിക്കാവുന്നതാണ്.

No comments:

Post a Comment