Saturday, December 3, 2016

മേരെ പ്യാരേ ദേശ് വാസിയോം....

ഡിമോണട്ടൈസേഷൻ - കള്ളപ്പണം - കള്ളനോട്ട് - രണ്ടായിരം - ഇരുപത്തിനാലായിരം - പേ ടീയെം -ഡിസംബർ മുപ്പത് - ഡീ ഗോൾ ഡൈസേഷൻ - ബിനാമി രജിസ്ട്രേഷൻ -മേരെ പ്യാരേ ദേശ് വാസിയോം......

ഒട്ടേറെ കൺഫ്യൂഷനിലാണ് ഈ പോസ്റ്റ് എഴുതുന്നുന്നത്. നവംബർ എട്ടിന് പ്രധാനമന്ത്രിയുടെ ചരിത്ര പ്രസംഗം കേട്ടപ്പോൾ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾക്കൊപ്പം ( Sajeesh Kv Anirudhan Andru) മണിക്കൂറുകളോളം ഇത്തരം ധീരമായെടുത്ത, ഒരു നല്ല തീരുമാനത്തിന്റെ എല്ലാ വശങ്ങളും ഞങ്ങളുടെ പരിമിതമായ ഇക്കണോമിക്സിൽ (ഇക്കണോമിക്സ് ഗ്രാജ്വേറ്റ് ആയ Jasmine Sanyal ൽ ഒതുങ്ങുന്നു എന്റെ ധനതത്ത്വശാസ്ത്രം.) ചർച്ച ചെയ്തു.

അന്ന് രാവേറെ ചെന്ന്, കൈക്കൂലിയില്ലാത്ത ഒരു സുന്ദര രാജ്യം സ്വപ്നം കണ്ടുറങ്ങി.

പിന്നീടുന്നുവരെയുള്ള ദിവസങ്ങളിൽ കാഴ്ച്ചകളായിരുന്നു. പോസ്റ്റിന്റെ ആദ്യം വരയിട്ടെഴുതിയ കാര്യങ്ങളുടെ - പലതും മുമ്പ് കേട്ടറിഞ്ഞവ. ചിലത് ആദ്യമായി കേൾക്കുന്നവ.

ഈ തീരുമാനത്തിൽ, ഒരു നാടക നടന്റെ ചാരുതയോടെ പ്രസംഗ വേദികളിൽ പ്രത്യക്ഷപ്പെടുന്ന, 'നരേന്ദ്ര ദാമോദർദാസ് മോദി' എന്ന രാജ്യത്തിന്റെ പ്രധാനമന്ത്രിയെ, അനുകൂലിക്കുന്നവരുടേയും എതിർക്കുന്നവരുടേയും വാദപ്രതിവാദങ്ങൾ കൊണ്ട് സമൂഹ- മുഖ്യധാരാ മാദ്ധ്യമങ്ങൾ മലീമസമാവുന്നതും കഴിഞ്ഞ ആഴ്ച്ചകളിൽ നാം കണ്ടു.

പണം എന്ന് നാം വിളിക്കുന്ന സോളിഡ് കറൺസിക്ക് നമ്മുടെ ജീവിതത്തിൽ ഇത്രയും സ്വാധീനമുണ്ട് എന്ന തിരിച്ചറിവും നമുക്കുണ്ടായത് ഇപ്പോഴാണ്.

ഒരു നല്ല കാര്യത്തിന് വേണ്ടി ഞാൻ സഹിക്കുന്ന ത്യാഗമാണിതെന്ന് സ്വയം വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ചാപ്പ കുത്താൻ തീരുമാനമുണ്ടെന്ന വാർത്ത വരുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജനാതിപത്യ പ്രക്രിയയിൽ ഭാഗമാവുമ്പോൾ മാത്രം അഭിമാനത്തോടെ ഉയർത്തിക്കാട്ടാറുള്ള വിരലിലെ മഷി അങ്ങനെ നമ്മുടെ സത്യസന്ധതയുടെ അളവുകോലായി മാറുന്നതും നാം കണ്ടു.

അപ്പോഴാണ് വൻ കിട്ടാകടങ്ങൾ എഴുതിതള്ളുന്നതും, അനുവാദമില്ലാതെ പ്രധാനമന്ത്രിയുടെ പടം പരസ്യത്തിൽ ഉപയോഗിച്ചതിന് ₹ 500 പിഴയീടാക്കുന്നതും നാം കാണുന്നത്.

രാജ്യ സ്നേഹവും ദേശീയതയും മനസ്സിൽ തേന്നേണ്ടതല്ല മറിച്ച് ചിഹ്നങ്ങളിലൂടെ പ്രകടിപ്പിക്കേണ്ടതാണെന്നും നാം അപ്പോഴാണ് മനസ്സിലാക്കുന്നത്.

താഴെയുള്ള ചിത്രത്തിലുള്ളത് ചാപ്പകളാണ്. ആളും തരവും നോക്കി ഓരോരുത്തർക്കുള്ളത് സമയമാവുമ്പോൾ ദേശീയതയുടെ കാവലാളുകൾ കുത്തി തരുന്നതായിരിക്കും. -

പിന്നെ അത് പ്രദർശിപ്പിച്ചായിരിക്കും എപ്പോഴും നടക്കേണ്ടത് എന്ന് അവരപ്പോൾ ആജ്ഞാപിക്കും.

'ജനഗണമന അതി നായക ജയ ഹേ
ഭാരത ഭാഗ്യ വിദാതാ
പഞ്ചാബ് സിന്ധ് ഗുജ്റാത്ത് മറാഠാ
ദ്രാവിഡ് ഉത്കല് ബംഗാ
വിന്ധ്യ ഹിമാചല് യമുനാ ഗംഗാ
ഉച്ഛല ജലധി തരംഗ
തവ ശുഭ നാമേ ജാഗേ
തവ ശുഭ ആശിസ മാഗേ
ഗാഹേ തവ് ജയ ഗാഥാ
ജനഗണ മംഗള് ദായക ജയ ഹേ
ഭാരത ഭാഗ്യ വിദാതാ
ജയ ഹേ ... ജയ ഹേ ... ജയ ഹേ
ജയ് ജയ് ജയ് ജയ് ഹേ'

No comments:

Post a Comment