Friday, October 9, 2015

തീരുമാനം

വരുന്ന പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ തിരഞ്ഞെടുപ്പ് നമ്മുടെ മുന്നിൽ ഒരു വലിയ പ്രതിസന്ധിയായാണ് എനിക്ക് അനുഭവപ്പെടുന്നത്.

ജനാതിപത്യ വ്യവസ്ഥയിൽ തിരഞ്ഞെടുപ്പ് പ്രക്രിയ ഒരനിവാര്യമായ കാര്യമായിരിക്കെത്തന്നെ അതിന്റെ നിരർത്ഥകത എന്നെ അലോസരപ്പെടുത്തുന്നു.

ജനപക്ഷ മുന്നേറ്റങ്ങൾക്ക് മുഖം തിരിഞ്ഞു നിൽക്കുന്ന മുഖം മാറിയ ഇടതുപക്ഷവും, അഴിമതിയും, ജാതി-മത- പ്രാദേശിക - ലൈംഗിക പ്രസരങ്ങളിൽ കലങ്ങിമറിയുന്ന ഐക്യ (എന്ത് ഐക്യം!) മുന്നണിയും, ഒരു ജനതയുടെ മുകളിൽ ഫാസിസത്തിലൂടെ അടിച്ചേൽപ്പിക്കേണ്ട മീമാംസയാണ് രാഷ്ട്രീയം എന്ന് വിശ്വസിക്കുന്ന കാവി ഭാരതീയനും വോട്ട് കുത്തുന്ന കഴുതയ്ക്ക് മുന്നിൽ പ്രദർശിപ്പിക്കുന്ന മുഖങ്ങൾക്ക് ഒരേ ഛായ ആണ്.

ഒരു നല്ല നാളെ വാഗ്ദാനം ചെയ്യുന്ന പുഞ്ചിരി.
ഒരു മാറ്റം ഒരിക്കലുമില്ലെന്ന തിരിച്ചറിവിലേക്കുള്ള ഉണരലാണ് എന്റെ ഇപ്പോഴത്തെ പ്രഭാതങ്ങൾ

No comments:

Post a Comment