Sunday, June 30, 2013

സെൻസർ ബോർഡ്

അഭിപ്രായ സ്വാതന്ത്രവും, വ്യക്തി സ്വാതന്ത്രവും പഴക്കം ചെന്നതും ഏറെ ചർച്ച ചെയ്യപ്പെട്ടതുമായ വിഷയങ്ങളാണ്....

ഏതൊരു ജനാതിപത്യ വ്യവസ്ഥിതിയുടേയും കാതൽ വ്യക്തി സ്വാതന്ത്രം തന്നെയാണ്...

എനിക്ക് പറയാനുള്ളത് പറഞ്ഞു...ഇനി നിന്റെ ബുദ്ധിക്കും വിവേകത്തിനും നിരക്കുന്ന ഒരു തീരുമാനം നീ തന്നെ ഏടുക്കുക എന്ന വാചകത്തോടെ ഭഗവത് ഗീത അവസാനിപ്പിച്ച വ്യാസൻ, പുരാതന കാലം മുതലേ വ്യക്തി സ്വാതന്ത്രത്തിൽ നിലനിന്നിരുന്ന കാഴ്ച്ചപാടിന്റെ നേർ കാഴ്ച്ചയാണ് നമുക്ക് തരുന്നത്...

പക്ഷെ ഭരണകൂടത്തിനെതിരേയും രാഷ്ട്രീയ നേതൃത്തത്തിനെതിരേയും ഒന്നും പറയരുതെന്ന അലിഖിത നിയമം നമ്മുടെ സംവിധാനത്തിൽ എങ്ങനെയാണ് കയറിക്കൂടിയതെന്നറിയില്ല...


ചോദ്യം ചെയ്യപ്പെടാനാവാത്ത സംവിധാനങ്ങളാണ് തങ്ങൾ എന്ന ബോധം 'മന്ത്രിമാർ' എന്ന പേരിലൂടെ ആണ് അവരുടെ മനസ്സിലുറയ്ക്കുന്നത്...അതിലൂടെ തന്നെയാവണം   ജനങ്ങൾ തങ്ങളുടെ വെറും പ്രജകൾ മാത്രമാണെന്നും, തങ്ങൾ അവർക്ക് വേണ്ടിയല്ല, അവർ തങ്ങൾക്ക് വേണ്ടിയാണ് ജീവിക്കേണ്ടത് എന്ന ബോധവും അവരുടെ മനസ്സിൽ കയറുന്നത്...

മന്ത്രിക്കു പകരം ജനസേവകനെന്നോ, ജനഭൃത്യനെന്നോ വിളിക്കുന്നതിലൂടെ ജനങ്ങളെ സേവിക്കുക മാത്രമാണെന്റെ ജോലിയെന്ന് നമുക്കവരെ ഓർമിപ്പിക്കാനാവും...


പത്രത്തിൽ വായിച്ചത്

മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കിൽ പരാമർശം; ജീവനക്കാരെ സസ്പെൻഡ് ചെയ്തു


തിരുവനന്തപുരം: സോളാർ തട്ടിപ്പ് വിവാദത്തിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെയുള്ള അഭിപ്രായ പ്രകടനത്തെ പിന്തുണച്ച രണ്ട് സെക്രട്ടേറിയറ്റ് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. സോഷ്യൽ നെറ്റ്വർക്കായ 'ഫേസ്ബുക്കി'ലൂടെ മുഖ്യമന്ത്രിക്കെതിരെ പ്രചരിച്ച പരാമർശം 'ഷെയർ' ചെയ്തതിനാണ്പൊതുഭരണവകുപ്പിലെ ഓഫീസ് അസിസ്റ്റൻറ് പ്രേമാനന്ദിനെയും നിയമവകുപ്പിലെ ലീഗൽ അസിസ്റ്റൻറായ ചന്ദ്രപ്രസാദിനെയും സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തത്.

എന്നാൽ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലാണ് തന്നെ പുറത്താക്കിയതെന്ന് പ്രേമാനന്ദും അദ്ദേഹം അംഗമായ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനും ആരോപിച്ചു. സോളാർ തട്ടിപ്പ് സംബന്ധിച്ച ഫയൽ വെച്ചുതാമസിപ്പിച്ചുവെന്ന് ആരോപിച്ച് നേരത്തെ മറ്റൊരു ജീവനക്കാരനായ ജി. ബൈജുവിനെ സസ്പെൻഡ് ചെയ്തിരുന്നു. നിസ്സാരകാര്യങ്ങൾ പറഞ്ഞ് രാഷ്ട്രീയ വൈരനിര്യാതനബുദ്ധി പ്രയോഗിച്ചതിന്റെ ഉദാഹരണമാണ് ഇതെന്ന് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ ജനറൽസെക്രട്ടറി കെ. ഉമ്മൻ ആരോപിച്ചു.


No comments:

Post a Comment